---
title: "ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയ നിയമ വിദ്യാർത്ഥിനി അറസ്റ്റില്‍."
english_title: "Law student arrested for making communal remarks in connection with Operation Sindoor."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293470/Law student arrested for making communal remarks in connection with Operation Sindoor."
published_at: "2025-05-31T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b3aaf3a53a_Screenshot_20250531_225048_Chrome.jpg"
keywords: []
---

# ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയ നിയമ വിദ്യാർത്ഥിനി അറസ്റ്റില്‍.

> **Lead Summary:** ന്യൂഡല്‍ഹി: പൂണെയിലെ നിയമ വിദ്യാർത്ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഗുരുഗ്രാമില്‍നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തിയ കൊല്‍ക്കത്ത പോലീസ് സംഘം വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശര്‍മിഷ്ഠയുടെ വിവാദവീഡിയോ. ഈ വീഡിയോയില്‍ പ്രത്യേകമതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയപരാമര്‍ശങ്ങളും അടങ്ങിയിരുന്നു. വീഡിയോ വിവാദമായതോടെ ഇത് പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയുംചെയ്തിരുന്നു.

## Article Content

ന്യൂഡല്‍ഹി: പൂണെയിലെ നിയമ വിദ്യാർത്ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഗുരുഗ്രാമില്‍നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തിയ കൊല്‍ക്കത്ത പോലീസ് സംഘം വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശര്‍മിഷ്ഠയുടെ വിവാദവീഡിയോ. ഈ വീഡിയോയില്‍ പ്രത്യേകമതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയപരാമര്‍ശങ്ങളും അടങ്ങിയിരുന്നു. വീഡിയോ വിവാദമായതോടെ ഇത് പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയുംചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293470/Law student arrested for making communal remarks in connection with Operation Sindoor.)